Posted On
date_range Updated On
date_range എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ചിന്
തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 ആഗസ്റ്റ് 5ന് നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ജൂലൈ 21നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.
149438 അപേക്ഷകർ
ഇൗ വർഷത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് 1,49,438 അപേക്ഷകർ. എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷക്കായി 1,12,097 പേരാണ് അപേക്ഷിച്ചത്. ഇതിൽ എൻജിനീയറിങ് പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചത് 84,162 പേരാണ്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് 1,13,333 പേരാണ് അപേക്ഷിച്ചത്. ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനായി 19,875 പേരും അപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.