Posted On
date_range Updated On
date_range ഓവുചാൽ നിർമാണം: സിത്ര 201ാം റോഡ് രണ്ടു മാസത്തേക്ക് അടച്ചിടും
മനാമ: സിത്രയിലെ 201ാം റോഡിൽ ഓവുചാലിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ റോഡ് പൂർണമായും അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി അഞ്ചു മുതൽ രണ്ടു മാസത്തേക്കാണ് അടച്ചിടുക. വാഹനങ്ങൾ സിത്ര ഹൗസിങ് സിറ്റിയുമായി അവന്യു നമ്പർ ഒന്നിനെ ബന്ധിപ്പിക്കുന്ന പുതിയപാതയിലൂടെ ഗതാഗതം തിരിച്ചു വിടാനാണ് നിർദേശം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.