Posted On
date_range Updated On
date_range നിഴൽ
കിരണത്തിൽ സൃഷ്ടി നീയേ
അൽപമാം ഈ ആയുസ്സിൽ
എന്നെ സ്നേഹിച്ചിടാൻ നീ മാത്രം
നാളെയിൽ എൻ ജീവിത
നടനമാടിത്തീർത്തിടുവാൻ
രൂപവും ഭാവവും വരച്ചെന്നെ
മൗനമായി പുണരുന്ന സ്വരൂപം
കാഴ്ചയിൽ എൻ തോഴനായി
ദിശയും നടപ്പും എന്നരികിൽ
മായുന്ന ശോഭയിൽ പാത്തും
പതുങ്ങിയും, തെളിഞ്ഞും
കൂടെ തിരശ്ശീലക്ക് പിന്നിലെ
ഇരുട്ടിൽ കൺ മൂടിയും
കലർപ്പില്ലാ കണ്ണീർപോലെ
എന്നെ പുണരുന്ന നിൻ യൗവനം
എന്റെ കൂടെ ആടി തിമിർത്തും
തനിച്ചായ നേരത്തെൻ കൂടെ
വഞ്ചനയും ഭോഷ്കുമില്ലാത്ത-
നിൻ ജീവൻ എന്നിലലിഞ്ഞീടുന്നു
യാത്രയിൽ കൊഴിഞ്ഞിടുമ്പോൾ
ഒപ്പം അഗ്നിയിൽ അമരുവാൻ
എൻ നിഴലെ നീ മാത്രം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.