Posted On
date_range Updated On
date_range നടക്കാനിറങ്ങിയ മലയാളിയെ കാണാതായതായി പരാതി
മനാമ: പ്രഭാത നടത്തത്തിന് പോയ മലയാളി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പരാതി. കോട്ടയം മണൽകാട് സ്വദേശി വിവേക് മാത്യു(35)വിനെയാണ് കാണാനില്ലെന്ന് പരാതിയുയർന്നത്. ടൂബ്ലിയിലാണ് ഇദ്ദേഹം താമസം. ഫോൺ വീട്ടിൽ വച്ചശേഷമായിരുന്നു നടക്കാനിറങ്ങിയത്. ഭാര്യ: ജിഷ. മക്കളില്ല. സ്വന്തമായി കൺസൾട്ടൻസി കമ്പനി നടത്തുന്നു. കാണാതായ സമയത്ത് ചുവപ്പ് ടീ ഷർട്ടും ചാര നിറത്തിലുള്ള പാൻറുമായിരുന്നു വേഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.