Posted On
date_range Updated On
date_range 190 കുവൈത്തികളെ ഇൗജിപ്തിൽനിന്ന് തിരിച്ചെത്തിച്ചു
കുവൈത്ത് സിറ്റി: ഇൗജിപ്തിൽനിന്ന് 190 കുവൈത്തികളെ തിരിച്ചെത്തിച്ചു. കുവൈത്ത് എയർവേയ്സ് വിമാനത്തിൽ നാലാം ടെർമിനലിലാണ് ഇവർ ഇറങ്ങിയത്. വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ ഇവർക്ക് വൈറസ് പരിശോധന നടത്തി. 10000ത്തിലേറെ കുവൈത്തികൾ ഇൗജിപ്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇവരെ തിരിച്ചുകൊണ്ടുവരുേമ്പാൾ പാർപ്പിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാവുന്ന മുറക്ക് ഘട്ടംഘട്ടമായി വിദേശത്തുള്ള മുഴുവൻ പൗരന്മാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു. ബൈറുത്തില്നിന്നു 74 സ്വദേശികളെ ബുധനാഴ്ച കൊണ്ടുവന്നിരുന്നു. ബഹ്റൈനിൽനിന്നും സ്വദേശികളെ തിരിച്ചെത്തിക്കുന്നുണ്ട്.]
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.