Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; മൂന്നുപേർ അറസ്റ്റിൽ
മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷൽ ടാസ്ക് പൊലീസിന്റെ സഹകരണത്തോടെ മയക്കുമരുന്നുകളും ലഹരിപദാർഥങ്ങളും തടയുന്നതിനുള്ള ഡയറക്ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്.
രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ഒത്താശയോടെയാണ് പ്രതികൾ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയത്. ഇവരിൽനിന്ന് 36 കിലോ മോർഫിൻ, ഹഷീഷ്, സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.