ക്വിസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഭവൻസ് സ്കൂൾ ടീം അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ട്രാക്വസ്റ്റ് 2021: ഭവൻസ് ജേതാക്കൾ
ദോഹ: ഖത്തറിലെ 11 ഇന്ത്യൻ സ്കൂളിൽനിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ച 'ട്രാക്വസ്റ്റ് 2021' ക്വിസ് മത്സരത്തിൽ ഭവൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ ജേതാക്കളായി. ബിർല സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സാരംഗ് ഷാജി, ഹുസൈല അബ്ദുൽ ഖാദർ എന്നിവരടങ്ങിയ ടീമാണ് ഭവൻസിനായി മത്സരിച്ചത്.
വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 155 പോയൻറ് നേടിയതാണ് ഇവർ ജേതാക്കളായത്. വിജയികളെ ഭവൻസ് സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പാലും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.