ഖത്തറിനായി ഗോൾ നേടിയ ബസാമിനെ തഹ്സിൻ മുഹമ്മദ് അഭിനന്ദിക്കുന്നു
Posted On
date_range Updated On
date_range അണ്ടർ 20 ഏഷ്യൻ യോഗ്യത: ഖത്തറിന് ജയം
ദോഹ: അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ഖത്തറിന് തകർപ്പൻ ജയത്തോടെ തുടക്കം. ഗ്രൂപ് ‘ജെ’യിലെ മത്സരത്തിൽ സിംഗപ്പൂരിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. കളിയുടെ ഒമ്പതാം മിനിറ്റിൽ ഇബ്രാഹിം മുഹമ്മദ് അൽ ഹസൻ, മുഹമ്മദ് ഖാലിദ്, ബസാം ആദിൽ ഈദ് എന്നിവരാണ് ഖത്തറിനായി സ്കോർ ചെയ്തത്.
മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തറിനായി പ്ലെയിങ് ഇലവനിൽ തന്നെ ഇടം നേടിയിരുന്നു. രണ്ടാം അങ്കത്തിൽ ഖത്തർ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.