ഫോക്കസ് യു.എ.ഇ, യു.എഫ്.കെ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range ഫോക്കസ് യു.എ.ഇ രക്തദാന ക്യാമ്പ്
ദുബൈ: ഫോക്കസ് യു.എ.ഇ, യു.എഫ്.കെ എന്നീ സംഘടനകൾ സംയുക്തമായി ദുബൈയിലെ കുവൈത്ത് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് ഹോസ്പിറ്റൽ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ സാമൂഹിക- സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഫോക്കസ് യു.എ.ഇ ഭാരവാഹികളായ നസീൽ അബൂദബി, സാദിഖ് ഷാർജ, മുജീബ് റഹ്മാൻ തുടങ്ങിയവർ യു.എഫ്.കെ നേതാക്കളുമായി സഹകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സിന് ഉപഹാരങ്ങൾ ഹോട്ട്പാക്ക് ഗ്ലോബലിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.