Posted On
date_range Updated On
date_range തീവ്രവാദ സംഘടനയിൽ ചേരാൻ ശ്രമം: മൂന്നു പേർ കസ്റ്റഡിയിൽ
ഹൈദരാബാദ്: തീവ്രവാദ സംഘടനയായ ഐ.എസിൽ ചേരാൻ പദ്ധതിയിട്ടെന്ന് സംശയമുള്ള ഹൈദരാബാദ് സ്വദേശികളായ മൂന്ന് വിദ്യാർഥികൾ പിടിയിൽ. മഹാരാഷ്ട്ര ഭീകരവിരുദ്ധ സെല്ലും തെലുങ്കാന പൊലീസും സംയുക്തമായി നടത്തിയ ഒാപറേഷനിലാണ് ഇവർ കുടുങ്ങിയത്.
ജമ്മു കശ്മീരിലെ ശ്രീനഗറിലേക്ക് പോകുവാനായി നാഗ്പുർ ബാബാ സാഹേബ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഘത്തെ പിടികൂടുന്നത്. ഇവരിൽ രണ്ടുപേർ അഫ്ഗാനിസ്താനിലേക്ക് കടക്കുവാൻ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മൂന്നു പേരും അവസാന വർഷ ബിരുദ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.