Posted On
date_range Updated On
date_range ഐ.എസ് അനുഭാവം: അറസ്റ്റിലായ യുവാവ് എന്‍.ഐ.എ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഐ.എസില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അബ്ദുസമി ക്വാസ്മിയെ 10 ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജില്ലാ ജഡ്ജി അമര്നാഥിന്െറ മുന്നിലാണ് ഇയാളെ ഹാജരാക്കിയത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഇയാളുടെ കസ്റ്റഡി ആവശ്യമാണെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. സേലാംപുര് സ്വദേശിയായ ക്വാസ്മിയെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് എ.ടി.എസുമായി ചേര്‍ന്ന് എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഒരു ട്രസ്റ്റും മദ്റസയും ഇയാള്‍ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.