Posted On
date_range Updated On
date_range ഐ.എസിന്‍െറ തലപ്പത്ത് ഇന്ത്യന്‍ വംശജനെന്ന്
ന്യഡല്‍ഹി: ഭീകര സംഘടനയായ ഐ.എസിന്‍െറ തലപ്പത്ത് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് സ്വദേശിയെന്ന് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ ദാര്‍ എന്ന അബു റുമായഷാണ് ഭീകര സംഘടനയുടെ മുന്‍നിര നേതാവെന്ന് ബ്രിട്ടീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇയാള്‍ ഇന്ത്യന്‍ വംശജനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
2014ല്‍ ഇയാളെ തീവ്രവാദ ബന്ധത്തിന്‍െറ പേരില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പാസ്പോര്‍ട്ട് തിരികെ നല്‍കണം എന്ന നിബന്ധനയില്‍ ജാമ്യത്തിലിറങ്ങി സിറിയയിലേക്ക് കടക്കുകയായിരുന്നു. ഐ.എസ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ചാനല്‍ റിപ്പോര്‍ട്ട്. അതേസമയം, പെണ്‍കുട്ടി പറയുന്ന ആള് അബു റുമായഷ് ആണെന്ന് ഉറപ്പില്ളെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.