Posted On
date_range Updated On
date_range മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ്: സഖ്യം വിട്ടാല്‍ ‘മിന്നലാക്രമണ’മെന്ന് ബി.ജെ.പിക്ക് ശിവസേനയുടെ ഭീഷണി
മുംബൈ: മുംെബെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ചങ്കൂറ്റമുണ്ടെങ്കില്‍ ഒറ്റക്കു മത്സരിക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന. പാര്‍ട്ടി നയം വ്യക്തമാക്കുന്ന ദസറാ റാലിയിലെ പ്രസംഗത്തിനിടെ ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയാണ് ബി.ജെ.പിയെ വെല്ലുവിളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച ഉദ്ധവ് ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു. സഖ്യം വിട്ട് ബി.ജെ.പി ഒറ്റക്കു മത്സരിച്ചാല്‍ ശിവസേനയുടെ ‘മിന്നലാക്രമണം’ എന്തെന്നു കാട്ടിത്തരുമെന്നും ഉദ്ധവ് മുന്നറിയിപ്പു നല്കി. ബി.ജെ.പിയുമായി തങ്ങള്‍ ബന്ധം അവസാനിപ്പിക്കില്ല. ബി.ജെ.പിക്ക് വേണമെങ്കില്‍ ആകാം. ഏതവസ്ഥയിലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്നും ഉദ്ധവ് അണികളോട് പറഞ്ഞു.
നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കുമെന്നും ശിവസേനയെ ഒതുക്കുമെന്നും ബി.ജെ.പി എം.പി കിരിത് സോമയ്യ ഈയിടെ നടത്തിയ പ്രസ്താവനയാണ് ഉദ്ധവിനെ പ്രകോപിപ്പിച്ചത്. ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തെ ചോദ്യംചെയ്തവരെ പേരെടുത്തുപറയാതെയാണ് ഉദ്ധവ് വിമര്‍ശിച്ചത്. മിന്നലാക്രമണത്തെ ചോദ്യംചെയ്തവരാരും ഇന്ത്യയുടെ സന്തതികളല്ളെന്ന് ഉദ്ധവ് പറഞ്ഞു.
മാര്‍ച്ചിലാണ് നഗരസഭാ തെരഞ്ഞെടുപ്പ്. ബാല്‍ താക്കറെയുടെ മരണശേഷം ശിവസേന നേരിടുന്ന അഗ്നിപരീക്ഷയായാണ് മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.