Posted On
date_range Updated On
date_range ഇന്ത്യയിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ജയ്പൂരിൽ 85കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 28നാണ് ഇറ്റലിയിൽ നിന്ന് ഇയാൾ ജയ്പൂരിലെത്തിയത്.
ചൊവ്വാഴ് രാവിലെയാണ് ജയ്പൂരിലുള്ള 85കാരെൻറ ആദ്യ സാമ്പിളുകൾ പരിശോധിച്ചത്. ഇതിെൻറ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് രാത്രിയോടെ വീണ്ടും സാമ്പിളുകൾ പരിശോധിച്ചതിലും പോസിറ്റീവായതോടെയാണ് ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ചീഫ് സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.
അതേസമയം, കോവിഡ് 19ക്കെതിരെ കൂടുതൽ ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.