Posted On
date_range Updated On
date_range വ്യാജ കോള്‍ സെന്റര്‍ കണ്ടെത്തി; തട്ടിപ്പിനിരയായത് നിരവധി പേര്
നോയിഡ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വ്യാജ കോള്‍ സെന്റര്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര് പിടിയിലായി. വ്യാജ കോള്‍ സെന്ററിലൂടെ നിരവധി പേര് തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു.
വ്യാജ കോള്‍ സെന്ററിനെക്കുറിച്ച് നോയിഡ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 12 കമ്പ്യൂട്ടറുകളും 17 മൊബൈലുകളും പിടിച്ചെടുത്തു.
ജോലി, ലോണ്‍, മറ്റു സാമ്പത്തിക കാര്യങ്ങള്‍ ശരിയാക്കുമെന്ന് പറഞ്ഞ് നിരവധി പേരെ വ്യാജ കോളുകളിലൂടെ വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. കേന്ദ്രത്തിന്റെ പ്രധാന നടത്തിപ്പുകാരനായ ചന്ദന്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.