അന്തിമഫലം അനുകൂലമാകും -ഉമർ അബ്ദുല്ല

ശ്രീനഗർ: പ്രാരംഭ ഫലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശൈയ്ഖ് അബ്ദുൾ റഷീദിന് പിന്നിലാണെങ്കിലും ബാരാമുല്ല ലോക്‌സഭ സീറ്റിൽ വിജയം പ്രതീക്ഷിക്കുന്നതായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല.  ഉയർച്ച താഴ്ചകൾ ഉണ്ടാവുമെങ്കിലും അന്തിമഫലം അനുകൂലമായിരിക്കുമെന്നും അബ്ദുല്ല ശ്രീനഗറിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എക്‌സിറ്റ് പോളുകൾ മുമ്പും തെറ്റായിരുന്നുവെന്നും എന്നാൽ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാകാറില്ല എന്ന ആശങ്ക തങ്ങൾക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ എല്ലാ എക്‌സിറ്റ് പോളുകളും ഒരു കാര്യം മാത്രമേ പറയുന്നുള്ളൂ. അവയെല്ലാം തെറ്റാണെന്ന് പ്രതീക്ഷിക്കുന്നത് അസാധാരണമായ കാര്യമായിരിക്കും. ഉച്ചയോടെ എല്ലാം വ്യക്തമാകും- അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തുമെന്നും മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ചില എക്‌സിറ്റ് പോളുകൾ എൻ.ഡി.എക്ക് 400ലധികം സീറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും പ്രവചിക്കുന്നത് 350ലധികം സീറ്റുകൾ നേടുമെന്നാണ്. ഇത് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകളുടെ ഭൂരിപക്ഷത്തിന് മുകളിലാണ്.


Tags:    
News Summary - Final results will be in our favour, says Omar Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.