Posted On
date_range Updated On
date_range ഹൈദരാബാദിൽ 20 കിലോ സവാള മോഷ്ടിച്ചു
ഹൈദരാബാദ് (തെലങ്കാന): വില ഉയർന്നുതന്നെ നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ സവാള മോഷണം പതിവാകുന്നു. ഹൈദരാബാദിൽ അജ്ഞാതൻ പച്ചക്കറിക്കടയിൽ നിന്ന് 20 കിലോ സവാള മോഷ്ടിക്കുന്നതിൻെറ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.
ഈമാസം 13ന് രാത്രിയാണ് സംഭവം. പച്ചക്കറിക്കടയിൽ സൂക്ഷിച്ചിരുന്ന ചാക്കിൽ നിന്ന് ഒരാൾ സവാള മോഷ്ടിച്ചുകൊണ്ടുപോകുന്നതാണ് സിസിടിവി കാമറയിൽ പതിഞ്ഞിരിക്കുന്നത്. കടയുടമയായ സ്ത്രീയുടെ പരാതിയെ തുടർന്ന് ചിക്കഡ്പളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.