Posted On
date_range Updated On
date_range കോവിഡ്-19: ഹോളി ആഘോഷിക്കില്ലെന്ന് മോദി
ന്യൂഡൽഹി: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോളി ആഘോഷിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
കോവിഡ്-19യുടെ പശ്ചാത്തലത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശമുണ്ട്. ഈ വർഷം ഒരു ഹോളി പരിപാടിയിലും താൻ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഇറ്റലിയിൽ നിന്നെത്തിയ 15 വിനോദസഞ്ചാരികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലെ ഐ.ടി.ബി.പി ക്യാമ്പിൽ കഴിയുന്നവർക്കാണ് കൊറോണ ബാധയുള്ളതായി സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.