Posted On
date_range Updated On
date_range രണ്ടുവര്‍ഷത്തിനിടെ 45,000 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് യു.എസ്
വാഷിങ്ടണ്‍: രണ്ടുവര്‍ഷത്തിനിടെ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തില്‍ 45,000 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി യു.എസ് സൈനിക വക്താവ് അറിയിച്ചു. ഐ.എസ് ഭീകരരുടെ എണ്ണം 30,000ത്തില്‍ താഴെയായി ചുരുങ്ങിയിട്ടുണ്ട്. ഭീകരസംഘടനയുടെ പ്രവര്‍ത്തനക്ഷമതക്ക് കാര്യമായ പരിക്കേല്പിക്കാന് സഖ്യസേനയുടെ ആക്രമണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തത്ഫലമായി ഇറാഖിലും സിറിയയിലുമായി അവര്‍ കൈവശംവെച്ചിരുന്ന 25,000 ചതുരശ്ര കി.മീ. വരുന്ന മേഖല തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യു.എസ് കണക്കുകൂട്ടല്‍. ഇറാഖില്‍ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്നതിന്െറ പകുതിയിലേറെ ഭാഗം തിരിച്ചുപിടിക്കാനായി. സിറിയയില്‍ 20 ശതമാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.