Posted On
date_range Updated On
date_range കനത്ത മഴ: ലോവര്‍ പെരിയാര്‍ ഡാം തുറന്നുവിട്ടു
ചെറുതോണി: കനത്ത മഴയത്തെുടര്‍ന്ന് ലോവര്‍ പെരിയാര്‍ ഡാം തുറന്നുവിട്ടു. ഒരു ഷട്ടറിന്‍െറ ഒരടിയാണ് തുറന്നിരിക്കുന്നത്. അഞ്ച് ഷട്ടറുകളാണ് ലോവര്‍ പെരിയാര്‍ ഡാമിനുള്ളത്. ഡാം തുറന്നുവിട്ടതിനാല്‍ പാംബ്ള മുതല്‍ നീണ്ടപാറ വരെ പെരിയാറിന്‍െറ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായി. ഇടുക്കി-നേര്യമംഗലം റോഡില്‍ ചുരുളിക്ക് സമീപം ഞായറാഴ്ച വൈകീട്ട് മൂന്നിന് മണ്ണിടിഞ്ഞ് വീണതിനത്തെുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.