Posted On
date_range Updated On
date_range മകളുടെ കാമുകനെ അമ്മയും സഹോദരനും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമം
കൊട്ടാരക്കര: മകളുടെ കാമുകനെ അമ്മയും സഹോദരനും ചേർന്ന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെയാണ് വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.
കൊട്ടാരക്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മകള്‍ പോള്‍ മാത്യുവിനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ട അമ്മയും സഹോദരനും ഇവരെ കാറില്‍ പിന്തുടര്ന്നു. പെണ്‍കുട്ടിയെ ഇറക്കിയ ശേഷം തിരിച്ചു വരികയായിരുന്ന പോള്‍ മാത്യുവിനെ ഇവർ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കാറിടിച്ച് റോഡില്‍ പരിക്കേറ്റ് കിടന്ന പോള്‍ മാത്യുവിനെ സഹോദരന് കാറില്‍ നിന്നിറങ്ങി മര്‍ദ്ദിച്ചതോടെ നാട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അമ്മയേയും മകനേയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.