Posted On
date_range Updated On
date_range മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി
ശാസ്താംകോട്ട: ജാമ്യകാലാവധി പൂർത്തിയായതിനെ തുടർന്ന് അബ്ദുന്നാസിർ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. സായാഹ്ന നമസ്കാരാനന്തരം അൻവാശ്ശേരിയിലും തുടർന്ന്, മാതാവ് അസ്മ ബീവിയെ ഖബറടക്കിയ ഐ.സി.എസ് ജുമാ മസ്ജിദിലും പ്രാർഥന നടത്തിയ ശേഷമാണ് അദ്ദേഹം റോഡ് മാർഗം യാത്ര തിരിച്ചത്.
കഴിഞ്ഞ മാസം 28നാണ് മഅ്ദനി മാതാവിനെ കാണാൻ ജന്മനാട്ടിലെത്തിയത്. പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, സാബു കൊട്ടാരക്കര, വർക്കല രാജ്, മൈലക്കാട് ഷാ, മുഹമ്മദ് റജീബ്, ഷാഹുൽ തെങ്ങുംതറ, കെ.ഇ. ഷാജഹാൻ എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.