Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിലുള്ള ഉദുമ സ്വേദശി മരിച്ചു
കാസർകോട്: ദുബൈയിൽ നിന്നെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഉദുമ സ്വദേശി മരിച്ചു. കരിപ്പോടി സ്വദേശി അബ്ദുറഹ്മാൻ തിരുവക്കോളി (54) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ദുബൈയിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.
ശനിയാഴ്ചയാണ് ഇദ്ദേഹവും മകൻ ജിഷാദും ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി സ്രവപരിശോധനക്ക് വിധേയരായിരുന്നു. ഇതിെൻറ ഫലം വന്നിട്ടില്ല. വൈകീട്ട് ശ്വാസതടസ്സത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.
ശരീഫയാണ് ഭാര്യ. മറ്റുമക്കൾ: ഡോ. ജസീല, ജസീൽ, ഫാദിൽ, അനീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.