പേരാമ്പ്ര ബാദുഷ ട്രേഡേഴ്സിലുണ്ടായ തീപിടുത്തം
Posted On
date_range Updated On
date_range പേരാമ്പ്രയിൽ കടയിൽ വൻ തീപിടിത്തം
പേരാമ്പ്ര: പേരാമ്പ്ര ബാദുഷ ട്രേഡേഴ്സിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 11.20ഓടെയാണ് തീ ശ്രദ്ധയിൽപെടുന്നത്. നാട്ടുകാരും പേരാമ്പ്ര, വടകര, നാദാപുരം യൂനിറ്റുകളിൽനിന്നുളള അഗ്നിരക്ഷാ സംഘവുമാണ് തീയണക്കുന്നത്. ട്രേഡേഴ്സിനു സമീപം പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രമുണ്ട്. ഇതിൽനിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ട്രേഡേഴ്സിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീ രാത്രി വൈകിയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.