Posted On
date_range Updated On
date_range കൊട്ടാരക്കര ചന്തയിൽ വൻ തീപിടിത്തം
കൊട്ടാരക്കര: വെള്ളിയാഴ്ച പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. സംഭവ ത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ല.
പുലര്‍ച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് കണ്ടത്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.