Posted On
date_range Updated On
date_range ചൂരല്‍മല: കേരള മുസ്ലിം ജമാഅത്ത് പിരിച്ച രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
തിരുവനന്തപുരം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കേരള മുസ്ലിം ജമാഅത്ത് രണ്ടുകോടി രൂപ സര്‍ക്കാറിന് കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമീഷന് അംഗം എ. സൈഫുദ്ദീന് ഹാജി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവർ പങ്കെടുത്തു. 2019 ലെ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ജമാഅത്ത് 13 വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.