Posted On
date_range Updated On
date_range കോവിഡ് 19; ഹൈകോടതി ഏപ്രിൽ എട്ടുവരെ അടച്ചിടും
കൊച്ചി: കോവിഡ് ബാധ കൂടുതൽ പേരിലേക്ക് പടർന്നുപിടിച്ച സാഹചര്യത്തിൽ ഹൈകോടതി അടക്കാൻ തീരുമാനിച്ചു. ഏപ്രിൽ എട്ടുവരെയാണ് ഹൈകോടതി അടച്ചിടുക. ഹേബിയസ് കോർപസ് പോലുള്ള അടിയന്തര ഹരജികൾ ആഴ്ചയിൽ രണ്ടു ദിവസം പരിഗണിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും പരിഗണിക്കുക.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഹൈകോടതിയിൽ ആൾക്കൂട്ടത്തെ വിലക്കിയിരുന്നു. ജീവനക്കാരെ അല്ലാതെ മറ്റാരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.