Posted On
date_range Updated On
date_range തൊടുപുഴ വെങ്ങല്ലൂരിൽ വൻ തീപിടിത്തം
തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. രാവിലെ 11.30നാണ് തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില കെട്ടിടത്തിൽ തീ പിടിത്തമുണ്ടായത്.
തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘമെത്തിയെങ്കിലും തീ അണയ്ക്കാനായില്ല. തുടർന്ന് മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേന കൂടി എത്തി മുക്കാൽ മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.