Posted On
date_range Updated On
date_range െഎ.എസ് അനുകൂല ഫേസ്ബുക് അക്കൗണ്ടിൽ വീണ്ടും പോസ്റ്റ്
തിരുവനന്തപുരം: െഎ.എസ് അനുകൂലികൾ നിയന്ത്രിച്ചതെന്ന് കരുതുന്ന ഫേസ്ബുക് അക്കൗണ്ടിൽ വീണ്ടും പോസ്റ്റുകൾ. സമീർ അലി എന്ന പേരിലുള്ളതാണ് അക്കൗണ്ട്. നേരത്തെ െഎ.എസ് ബന്ധത്തിെൻറ പേരിൽ കണ്ണൂരിൽ നിന്നും അറസ്റ്റിലായ മൻഷിദാണ് ഇൗ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നാണ് എൻെഎഎ വാദം. എന്നാൽ ഇയാൾ ഞായറാഴ്ച വൈകിട്ട് അറസ്റ്റിലായിരുന്നു. ഇതിന്ശേഷവും ഇൗ അക്കൗണ്ടിൽ കഴിഞ്ഞ നാലു മണിക്കൂറിനുള്ളിൽ മൂന്ന് േപാസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
ജിഹാദിൽ വ്യക്തികൾ കൊല്ലപ്പെട്ടാലും ജിഹാദ് ഇല്ലാതാകില്ല. ആളുകൾ കൊല്ലപ്പെേട്ടക്കാം, പരിക്ക് പറ്റിയേക്കാം, ജയിലിലായേക്കാം എങ്കിൽപോലും ജിഹാദ് തുടരുക തന്നെചെയ്യും, മാറ്റമില്ലാത്ത ഒന്നായാണ് ജിഹാദിനെ കാണുന്നത്, എന്നിങ്ങനെയാണ് പോസ്റ്റിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.