പിടികൂടിയ നിരോധിത കറൻസികളുമായി പൊലീസ്
Posted On
date_range Updated On
date_range ഉപ്പളയിൽ 17 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി
മഞ്ചേശ്വരം: നോട്ടുനിരോധനത്തിൻെറ ഭാഗമായി നിരോധിച്ച 1000 രൂപയുടെ 17 ലക്ഷം വരുന്ന നിരോധിത നോട്ടുകള്‍ പിടികൂടി. ദേശീയപാതയിലൂടെ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നോട്ടുകെട്ടുകള്‍ ഉപ്പളയിലാണ് പിടിയിലായത്.
ഹൈവേ പട്രോളിങ് ടീമാണ് ഇവ പിടിച്ചെടുത്തത്. കുമ്പള എസ്.ഐ, കെ.പി.വി. രാജീവൻെറ നേതൃത്വത്തിലായിരുന്നു നിരോധിത കറന്‍സി വേട്ട. രണ്ട് കാറുകളും കാറിലുണ്ടായിരുന്ന രണ്ടുപേരും കസ്റ്റഡിയിലാണ്. സി.പി.ഒമാരായ ഹരീഷ്, സുനേഷ്, സജീഷ് എന്നിവരും പൊലീസ് ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.