Posted On
date_range Updated On
date_range റഫീഖ് അഹമ്മദ് തിരക്കഥാകൃത്താവുന്നു; ബോളിവുഡിലൂടെ
ഗുരുവായൂര്‍: മലയാളത്തിന് കവിതകളുടെയും സിനിമാഗാനങ്ങളുടെയും വേറിട്ട അനുഭവം സമ്മാനിച്ച കവി റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു. ഹിന്ദിയിലൂടെയാണ് തിരക്കഥാരംഗത്തേക്കുള്ള കാൽവെപ്പ്. ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങൾ പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് എഴുതുന്നത്.
വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് സംവിധായകൻ. ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താന്മാരിലെ അബ്ബാസിൻെറ മകന് മുസ്തഫയാണ് സിനിമയിലെ നായകന്. കഥ ഇഷ്ടപ്പെട്ട അബ്ബാസ് - മസ്താൻ സിനിമയിൽ പങ്കാളിയാവാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ എഴുത്തിന് തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.