Posted On
date_range Updated On
date_range മധുവിൻെറ മരണം; ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
കൊച്ചി: അട്ടപ്പാടിയിൽ മോഷണം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സർക്കാർ വിശദീകരണം നൽകും.
പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇടപെണമെന്നാവശ്യപ്പെട്ട് കെൽസ ചുമതലയുള്ള ഹൈകോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് പൊതു താൽപര്യ ഹരജിയായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്. കേസിൽ കോടതിയെ സഹായിക്കാനായി ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിചച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.