'പോൾക്കളം' പ്രവചന മത്സരത്തിൽ മെഗാ സമ്മാനം എൻ.മുഹമ്മദ് ഷാഫിക്ക് മാധ്യമം തിരുവനന്തപുരം റസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ, കൊല്ലം ബ്യൂറോ ചീഫ് അജിത് ശ്രീനിവാസൻ എന്നിവർ ചേർന്ന് നൽകുന്നു. സർക്കുലേഷൻ മാനേജർ കെ.എം. സിദ്ദീഖ്, ബി.ഡി.ഒ നവാസ് വരവിള സമീപം
മാധ്യമം 'പോൾക്കളം' പ്രവചന മത്സരം: മുഹമ്മദ് ഷാഫി വിജയി
കോഴിക്കോട്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'മാധ്യമം' നടത്തിയ 'പോൾക്കളം' പ്രവചന മത്സരത്തിെൻറയും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു നടത്തിയ വിഡിയോ കോണ്ടസ്റ്റിെൻറയും വിജയികളെ പ്രഖ്യാപിച്ചു.
സീറ്റുകളുടെ എണ്ണമടക്കം എല്ലാ ചോദ്യങ്ങളും കൃത്യമായി പ്രവചിച്ച മുഹമ്മദ് ഷാഫിയാണ് (കൊല്ലം ) വിജയി. ജയപ്രകാശ് (വല്ലപ്പുഴ) , സുഹൈൽ (ആലപ്പുഴ) , ആമിന സക്കറിയ (കൂത്തുപറമ്പ്) , സുരേഷ് ബാബു (അറവങ്കര) , ഫായിസ് (ഇടപ്പള്ളി) , സൽമ ബീവി (കപ്പുറം) , അംജദ് ഷാ (മങ്കട) എന്നിവർ സമ്മാനാർഹരായി. 'ഭൂമിയെ സംരക്ഷിക്കാൻ ഫാമിലിക്കായൊരു ചലഞ്ച്' എന്ന ആശയത്തിൽ പ്രകൃതി ദിനവുമായി ബന്ധപ്പെട്ട് മാധ്യമം കുടുംബം നടത്തിയ വിഡിയോ കോണ്ടസ്റ്റിൽ മികച്ച ആശയം അയച്ചു നൽകിയ ജെസ ഫാത്തിമയും (അഴീക്കോട് ) സമ്മാനാർഹയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.