Posted On
date_range Updated On
date_range സഫലമീ യാത്ര; ഇന്നലെ റിയാദില്‍നിന്നെത്തിയ നഴ്സിന് ആണ്‍കുഞ്ഞ് പിറന്നു
പാലക്കാട്: റിയാദില്‍നിന്ന് വെള്ളിയാഴ്ച രാത്രി 10.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചിറ്റൂര്‍ സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്കി. പാലക്കാട്ട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു പ്രസവം. റിയാദില്‍ നഴ്സായിരുന്ന ഇവരുടെ പ്രസവ തീയതി മെയ് 22 ആയിരുന്നു.
വെള്ളിയാഴ്ച രാത്രി കരിപ്പൂരിലെത്തിയ ഇവര്‍ പുലര്‍ച്ച മൂന്നിന് ചിറ്റൂരിലെ വീട്ടിലെത്തുകയും വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 2.9 കിലോ ഗ്രാം തൂക്കമുണ്ട് കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.