Posted On
date_range Updated On
date_range മഞ്ചേശ്വരത്ത് ആരുടെയും പിന്തുണ വേണ്ട -ഉമ്മൻ ചാണ്ടി
കോട്ടയം: മഞ്ചേശ്വരത്ത് ബി.െജ.പിയെ തോൽപിക്കാൻ എൽ.ഡി.എഫ് പിന്തുണ തേടിയ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രസ്താവനയോട് പ്രതികരിച്ച് ഉമ്മൻ ചാണ്ടി. ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിവുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിന് അരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മഞ്ചേശ്വരത്ത് ബി.ജെ.പിക്കെതിരെ എൽ.ഡി.എഫുമായി സഹകരിക്കാൻ തയാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.