Posted On
date_range Updated On
date_range സംഭവിച്ചത് ഒരു കലാലയത്തിലും നടക്കാന്‍ പാടില്ലാത്തത്, നടപടികളിൽ ലാഘവത്വം ഉണ്ടാകില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ സംഭവിച്ചത് ഒരു കാരണവാശാലും ഒരു കലാലയത്തിലും നടക്കാന്‍ പാടില്ലാത്തതാണെന്നും നടപടികളില്‍ ഒരു തരത്തിലുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ എന്ന നിലക്ക് ശക്തമായ നടപടികളുണ്ടാകും. ഇപ്പോള്‍ തന്നെ എല്ലാവര്ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.