Posted On
date_range Updated On
date_range കണമലയിൽ ശബരിമല തീർഥാടക വാഹനം മറിഞ്ഞു; ബസിൽ ഉണ്ടായിരുന്നത് കുട്ടികളടക്കം 22 തീർഥാടകർ
എരുമേലി: കണമല അട്ടിവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച മിനി ബസാണ് ഞായറാഴ്ച രാത്രി എട്ടോടെ റോഡിൽ മറിഞ്ഞത്.
കുട്ടികളടക്കം 22 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ രണ്ട് തീർഥാടകരെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവരെ എരുമേലി സർക്കാർ ആശുപത്രിയിലും എത്തിച്ചു.
ഇറക്കത്തിൽ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.