Posted On
date_range Updated On
date_range കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം; ഒരാളുടെ നിലഗുരുതരം
കോട്ടയം: നഗരത്തിലെ കോടിമാതാ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കൊല്ലാട് സ്വദേശികളായ ജെയ്മോൻ ജയിംസ്, അർജുൻ എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർധരാത്രിയിൽ എം.സി. റോഡിൽ മണിപ്പുഴ ഭാഗത്ത് നിന്ന് വന്ന ബൊലേറ ജീപ്പും കോട്ടയം ഭാഗത്ത് നിന്ന് വന്ന പിക്അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ജീപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ജീപ്പിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം പൂർണമായി തകർന്നു.
ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ ജെയ്മോനും തൊട്ടുപിന്നിൽ ഇരുന്ന അർജുനനുമാണ് മരിച്ചത്. വാഹനം വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇവർ സംഭവ സ്ഥലത്തുവെച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.