Posted On
date_range Updated On
date_range നിർമാണ നിരോധനം: ഇടുക്കിയിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ
തൊടുപുഴ: ഇടുക്കി ജില്ലയിൽ നവംബർ 28ന് യു.ഡി.എഫ് ഹർത്താൽ നടത്തും. നിർമാണ നിരോധനം, ബഫർ സോൺ, ഭൂപ്രശ്നങ്ങൾ, കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിൽ പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യവസായ സംരംഭകത്വ സെമിനാറിൽ പങ്കെടുക്കാൻ മന്ത്രി പി. രാജീവ് ഇടുക്കിയിലെത്തുമെന്ന് അറിയിച്ചിരിക്കുന്ന ദിവസമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലുമായി സഹകരിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.