Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൽപറ്റ: തൊണ്ടർനാട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് ജാതിയേരി പുളിയാവ് മാന്താത്തിൽ വീട്ടിൽ അജ്മൽ എം (28) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 0.21 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മേച്ചേരികുന്ന് എന്ന സ്ഥലത്തുനിന്നാണ് അജ്മൽ പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ വി, സിവിൽ പൊലീസ് ഓഫിസർ അജേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.