Posted On
date_range Updated On
date_range ജാഗിരി കൂൾ സർബത്ത്
By
ചേരുവകൾ
1. കുതിർത്ത കസ്കസ് -മൂന്ന് ടേബിൾ സ്പൂൺ
2. പുതിനയില -1/3 കപ്പ്
3. ഉപ്പ് -കാൽ ടീസ്പൂൺ
4. നാരങ്ങ നീര് -രണ്ടു നാരങ്ങയുടെ
5. പെരുംജീരകം പൊടി -ഒരു ടേബിൾ സ്പൂൺ
6. കുരുമുളക് പൊടി -ഒരു ടീസ്പൂൺ
7. ഇഞ്ചി -രണ്ടു ചെറിയ കഷണം
8. ശർക്കര -ഒരു കപ്പ് (250 ഗ്രാം)
9. വെള്ളം -ഒരു കപ്പ്
10. ഐസ് ക്യൂബ് -ആവശ്യത്തിന്
11. പുതിനയിലയും നാരങ്ങ കഷണങ്ങളും -അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
കുതിർത്ത കസ്കസ് ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സിയിലിട്ട് നന്നായി അടിച്ചു അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ഗ്ലാസിൽ ഐസ് ക്യൂബും കസ്കസും ഇടുക. അതിലേക്ക് അരിച്ചെടുത്ത ജ്യൂസ് ഒഴിച്ച് മുകളിൽ നാരങ്ങയും പുതിനയിലയും വെച്ച് അലങ്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.