Posted On
date_range Updated On
date_range സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സമ്പാജെ ചേടാവിന് സമീപം ഇരുചക്രവാഹനത്തിൽ കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികൾ കൊല്ലപ്പെട്ടു. സിദ്ധാപുർ നെല്ലിഹുഡിക്കേരി സ്വദേശി ചിദാനന്ദ ആചാര്യ (48), ഭാര്യ നളിനി (39) എന്നിവരാണ് മരിച്ചത്.
സിദ്ധാപുരിൽനിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന സ്കൂട്ടറിൽ സുള്ള്യയിൽനിന്ന് മടിക്കേരി ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ഇടിച്ചാണ് അപകടമുണ്ടായത്. ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ് മരിച്ചത്. സ്വർണപ്പണിക്കാരായ ദമ്പതികൾ മകനെ ബസിൽ അയച്ച് ഇരുചക്രവാഹനത്തിൽ പുത്തൂരിലേക്ക് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.