ബെന്നാർഘട്ട എ.എം.സി കോളജിൽ നടന്ന ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷന്റെ ഓണാഘോഷം മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ബി.എം.ഡബ്ല്യു.എ ഓണാഘോഷം
ബംഗളൂരു: ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷം നടത്തി. ബെന്നാർഘട്ട എ.എം.സി കോളജിൽ നടന്ന ആഘോഷ പരിപാടികൾ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അത്തപൂക്കള മത്സരത്തോടുകൂടി ആരംഭിച്ച ആഘോഷത്തിൽ വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. വിജയികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി. വടംവലി മത്സരത്തോടെ ഓണാഘോഷം സമാപിച്ചു.പൂക്കള മത്സരത്തിൽ ബോസ് കൺസൽട്ടൻസി, ഗർമെച്വർ, സെന്റ് തോമസ് ഫൊറോന ചർച്ച് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.