Posted On
date_range Updated On
date_range ടാങ്ക് വേധ മിസൈൽ ധ്രുവാസ്ത്ര വിജയകരമായി പരീക്ഷിച്ചു
ബാലസോർ (ഒഡിഷ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ നിയന്ത്രണ മിസൈൽ ‘ധ്രുവാസ്ത്ര’ ഒഡിഷയിലെ ചാന്ദിപുരിൽ വിജയകരമായി പരീക്ഷിച്ചു. ഹെലികോപ്ടറിൽനിന്ന് ശത്രു ടാങ്കുകളെ ലക്ഷ്യമാക്കി തൊടുത്തുവിടാവുന്ന ധ്രുവാസ്ത്ര ഈ ഇനത്തിലെ ലോകത്തെതന്നെ അത്യാധുനികമായ ടാങ്ക് വേധ മിസൈലാണ്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡി.ആർ.ഡി.ഒ) മിസൈൽ വികസിപ്പിച്ചത്.
ജൂലൈ 15, 16 തീയതികളിലായി മൂന്നു തവണയാണ് മിസൈൽ പരീക്ഷിച്ചത്. മൂന്ന് പരീക്ഷണങ്ങളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചതായി ഡി.ആർ.ഡി.ഒ അറിയിച്ചു. നിലവിൽ സേനയുടെ ഭാഗമായ നാഗ് മിസൈലിെൻറ ഹെലികോപ്ടർ രൂപമാണ് ധ്രുവാസ്ത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.