Posted On
date_range Updated On
date_range ഐ.എസിനെ വാഴ്ത്തി സിനിമ: പൊലീസ് അന്വേഷിക്കുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ ഐ.എസിനെ വെള്ളപൂശുന്ന സിനിമയെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. ഐ.എസിനെ പ്രകീര്‍ത്തിക്കുന്ന സിനിമയില്‍ ജനാധിപത്യം ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകളാണ് സിനിമക്ക് പിന്നില്‍.
പാരിസ് ഭീകരാക്രമണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അതീവരഹസ്യമായി സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയത്.
ഐ.എസില്‍ ചേരാനും അവര്‍ക്ക് പിന്തുണ നല്‍കാനും ആഹ്വാനം ചെയ്യുന്ന സിനിമയുടെ അണിയറജോലികള്‍ ഒരുവര്‍ഷം മുമ്പാണ് തുടങ്ങിയതെന്ന് കരുതുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വഴി സിനിമയെടുത്ത സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.