Posted On
date_range Updated On
date_range റഷ്യൻ പ്രതിപക്ഷ നേതാവിന് ജയിൽമോചനം
മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയെ ഒരുമാസത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. ഭരണകൂടത്തിെൻറ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന് അലക്സി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ 24നാണ് നവാൽനി അറസ്റ്റിലായത്. ജയിൽവാസത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റതായി സംശയിക്കുന്നതായും അന്ന് നവാൽനി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.