Posted On
date_range Updated On
date_range 10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി കുടകിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ
ബംഗളൂരു: 10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് മലയാളികളെ കർണാടകയിലെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അഹ്മദ് കബീർ (37), കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദീൽ ഖാദർ (27), മുഹമ്മദ് മുസമ്മിൽ (27) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 1.16 കിലോ വരുന്ന ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. കേരളത്തിൽനിന്ന് കാറിൽ കരികെ വഴി കുടകിലേക്ക് സഞ്ചരിക്കുകയായിരുന്ന മൂവർ സംഘത്തെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കുടക് എസ്.പി എം.എ. അയ്യപ്പ പറഞ്ഞു.
പ്രതികൾക്കെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് ആക്ട് പ്രകാരം ബാഗമണ്ഡല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.