Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി കുടകിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ

text_fields
bookmark_border
പിടിയിലായത് കാസർകോട്, കാഞ്ഞങ്ങാട് സ്വദേശികൾ; പിടിച്ചെടുത്തത് 1.16 കിലോ ഹഷീഷ് ഓയിൽ
10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി കുടകിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ
cancel

ബംഗളൂരു: 10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് മലയാളികളെ കർണാടകയിലെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അഹ്മദ് കബീർ (37), കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദീൽ ഖാദർ (27), മുഹമ്മദ് മുസമ്മിൽ (27) എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന് 1.16 കിലോ വരുന്ന ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. കേരളത്തിൽനിന്ന് കാറിൽ കരികെ വഴി കുടകിലേക്ക് സഞ്ചരിക്കുകയായിരുന്ന മൂവർ സംഘത്തെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കുടക് എസ്.പി എം.എ. അയ്യപ്പ പറഞ്ഞു.

പ്രതികൾക്കെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് ആക്ട് പ്രകാരം ബാഗമണ്ഡല പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three malayalees arrested
Next Story