Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ പ്രവാസികൾക്ക് ബാങ്കിങ് മേഖലയിൽ പുതിയ പരിഷ്കാരങ്ങൾ

text_fields
bookmark_border
  • പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നതിനായി പാസ്‌പോർട്ടും മറ്റ് രേഖകളും വീണ്ടും സമർപ്പിക്കേണ്ടതില്ല
  • സി.കെ.വൈ.സി 2.0 ഉപയോഗിച്ച് ഒ.ടി.പി വഴി അക്കൗണ്ട് ഓപൺ ചെയ്യാം, പോർട്ട്‌ഫോളിയോ മാറ്റങ്ങൾ വരുത്താം
ഇന്ത്യൻ പ്രവാസികൾക്ക് ബാങ്കിങ് മേഖലയിൽ പുതിയ പരിഷ്കാരങ്ങൾ
cancel

മനാമ/ന്യൂഡൽഹി: പ്രവാസി ഇന്ത്യകാർക്ക് ഏറെ പ്രയോജനകരമായ നിരവധി പുതിയ ബാങ്കിങ് പരിഷ്കാരങ്ങളാണ് ഈയിടെ നിലവിൽ വന്നത്. പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നതിനായി പാസ്‌പോർട്ടും മറ്റ് രേഖകളും വീണ്ടും സമർപ്പിക്കുന്നതിന് പകരം 14 അക്ക ഡിജിറ്റൽ തിരിച്ചറിയൽ നമ്പറായ സി.കെ.വൈ.സി 2.0 ഉപയോഗിച്ചാൽ മതിയാകും.

അക്കൗണ്ടുകൾ തുടങ്ങാനും പോർട്ട്‌ഫോളിയോ മാറ്റങ്ങൾ വരുത്താനും മിനിറ്റുകൾക്കകം ഒ.ടി.പി വഴി സാധിക്കും. കൂടാതെ, എഫ്.സി.എൻ.ആർ(ബി), ദീർഘകാല എൻ.ആർ.ഇ നിക്ഷേപങ്ങളുടെ പലിശ നിരക്കിലെ പരിധികൾ 2026 സെപ്റ്റംബർ 30 വരെ ഒഴിവാക്കിയിട്ടുണ്ട്.

ബഹ്‌റൈൻ ദീനാർ പോലുള്ള വിദേശ കറൻസികളിൽ സമ്പാദിക്കുന്നവർക്ക് രൂപയുടെ മൂല്യത്തകർച്ചയുടെ ആശങ്കകളില്ലാതെ നികുതിരഹിതവും ഉയർന്നതുമായ സ്ഥിര നിക്ഷേപം നേടാൻ ഇത് അവസരമൊരുക്കുന്നു. പ്രവാസികൾക്ക് ഓഹരി നിക്ഷേപങ്ങളും സ്റ്റാർട്ടപ്പ് ഫണ്ടിംഗും എളുപ്പമാക്കുന്ന ലളിതമായ ചട്ടങ്ങളും നിലവിൽ വന്നിട്ടുണ്ട്.

കൂടാതെ, ക്രെഡിറ്റ് കാർഡുകളിലെ അടയ്ക്കാത്ത യൂട്ടിലിറ്റി ഫീസുകൾക്കും നികുതികൾക്കും പിഴകൾക്കും മേൽ ബാങ്കുകൾ അധിക പലിശ ഈടാക്കുന്നത് തടഞ്ഞിട്ടുണ്ട്. സി.കെ.വൈ.സി 2.0-നായി പ്രവാസികൾ തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പറും ഇമെയിലും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബാങ്കുകളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ അവസാനത്തോടെ പ്രത്യേക ആർ.ബി.ഐ സ്വാപ് വിൻഡോ അവസാനിക്കുന്നതിന് മുൻപ് ഉയർന്ന നിക്ഷേപ പലിശ ആഗ്രഹിക്കുന്നവർ ബാങ്ക് വാഗ്ദാനങ്ങൾ പരിശോധിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഇന്ത്യൻ പ്രവാസികൾക്ക് ബാങ്കിങ് മേഖലയിൽ പുതിയ പരിഷ്കാരങ്ങൾ
Next Story