Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാള്‍ മുറിഞ്ഞാലും ഇനി ലാഭം
text_fieldsbookmark_border
സംസാരിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ബന്ധം അപ്രതീക്ഷിതമായി മുറിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും ദേഷ്യം പിടിക്കും. മാത്രമല്ല, മിക്കവരും സേവനദാതാക്കളെ വഴക്കുപറയുകയും ചെയ്യും. എന്നാല്‍, ഇനി അങ്ങനെ ദേഷ്യംപിടിക്കേണ്ട. കാള്‍ മുറിയുന്നവര്ക്ക് നഷ്ടപരിഹാരവുമായി കമ്പനികള്‍ എത്തുകയാണ്.
വോഡഫോണ്‍ ഇതിനകം ഓഫര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ‘വോഡഫോണ്‍ ഡിലൈറ്റ്സ് ബൊണാന്‍സ’ എന്ന ഓഫറിന്‍െറ ഭാഗമായി സംസാരത്തിനിടക്ക് എന്തെങ്കിലും തടസ്സം നേരിടുന്നവര്‍ക്ക് 10 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കുമെന്നാണ് വാഗ്ദാനം.
വോഡഫോണ്‍ വരിക്കാര്‍ക്ക് സംസാരത്തിനിടെ തടസ്സമുണ്ടായാല്‍ ‘BETTER' എന്ന് 199 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്താല്‍ 30 മിനിറ്റിനകം 10 മിനിറ്റ് ടോക് ടൈം ആ നമ്പറിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നാണ് വാഗ്ദാനം. പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഈ സൗജന്യ ടോക് ടൈമിന് അടുത്തദിവസം പാതിരാത്രി വരെ കാലാവധിയുണ്ടാകും. പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് ബില്ലിങ് സൈക്കിള്‍ അവസാനിക്കും വരെയും ഉപയോഗിക്കാം.
ഒരു മാസം നീളുന്ന വോഡഫോണ്‍ ഡിലൈറ്റ്സിനിടയില് ഒരുതവണ സൗജന്യ ടോക് ടൈം ഉപയോഗിക്കാം. വോഡഫോണില്‍നിന്ന് അതേസര്ക്കിളിലെ വോഡഫോണിലേക്കുള്ള കോളുകള്‍ക്കു മാത്രമായിരിക്കും ഈ ഓഫര്‍ ബാധകമെന്ന് വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറയുന്നു.
സൗഹൃദദിനം, സ്വാതന്ത്ര്യദിനം, രക്ഷാബന്ധന് എന്നിവയോടനുബന്ധിച്ചാണ് ആഗസ്റ്റ് മാസം വോഡഫോണ്‍ ഡിലൈറ്റ്സിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Next Story